ആലപ്പുഴ: അദ്ധ്യാപക നിയമങ്ങൾ അംഗീകരിക്കുക എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുക ,ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടീച്ചേഴ്സ് ഗിൽഡ് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഫാ.സേവ്യർ കുടിയാംശേരി ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് ജോസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ.ക്രിസ്റ്റഫർ അർത്ഥശേരിൽ മുഖ്യപ്രഭാഷണം നടത്തി.