ആലപ്പുഴ: വൈദ്യുതി ബോർഡിലെ കെ ഫോൺ,പുരപ്പുറ സോളാർ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതികളും ഒാൺലൈൻ സ്ഥലമാറ്റ നിയമനങ്ങൾ പ്രമോഷനുകൾ എന്നിവ നടപ്പിലാക്കുന്നതിലെ കെടുകാര്യസ്ഥതയും സ്വതന്ത്ര ഏജൻസിയെകൊണ്ട് അന്വേഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറെഷൻ (എെ.എൻ.ടി.യു.സി ) സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴ വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷൻ പ്രസിഡന്റ് പി.എസ്.ബിലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണവും പ്രതിഷേധപ്രമേയാവതരണവും നടത്തി. വർക്കിംഗ് പ്രസിഡന്റ് സനാബ് സംസാരിച്ചു. ഡ‌ിവിഷനൽ സെക്രട്ടറി സോണി ഫ്രാൻസീസ് സ്വാഗതവും കോർഡിനേറ്റർ എം.എസ്.സജീർ നന്ദിയും പറഞ്ഞു.