കായംകുളം: ബി.ഡി.ജെ.എസ് ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി കെ.പുഷ്പാംഗദൻ (പ്രസിഡന്റ്), കെ.എൽ.ജയകുമാർ, വാവാച്ചൻ (വൈസ് പ്രസിഡന്റുമാർ), ആർ.പ്രദീപ്, എസ്. പുരുഷോത്തമൻ (സെക്രട്ടറിമാർ), മോഹൻ.ജെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പി പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ബേബി, വിഷ്ണുപ്രസാദ്, ഷീലാ മോഹൻ, ശോഭാ അനിൽ, രാജി പ്രദീപ് എന്നിവർ സംസാരിച്ചു.