കായംകുളം: പിണറായി സർക്കാർ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലുകുളങ്ങരയിൽ ധർണ്ണനടത്തി. മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധക്ഷത വഹിച്ചു. വേലംചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു.സുജത് സുകുമാരൻ,എം.ലൈലജൻ,ദിനേശ് ചന്ദന,എസ്.അനിലാൽ,എസ്.ശിവപുത്രൻ തുടങ്ങിയവർ പങ്കെടുത്തു.