അരൂർ: സർക്കാർ സ്ഥാപനങ്ങളിൽ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്.സി.-എസ്.ടി.കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ യോഗം ആവശ്യപ്പെട്ടു. സാക്ഷരതാ മിഷൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ്, കേരഫെഡ് തുടങ്ങിയ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലും സംവരണ തത്വങ്ങൾ കാറ്റിൽ പറത്തി നടത്തിയ നിയമനങ്ങൾ അനവധിയാണ്. നവംബർ 10 ന് ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തുവാൻ ക്ലസ്റ്റർ യോഗം തീരുമാനിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ വിവിധ പട്ടിക വിഭാഗ സംഘടനകളെ കൂട്ടി യോജിപ്പിച്ച് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.