
ഹരിപ്പാട്: അഞ്ച് സി.പി.ഐ നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. സി.പി.ഐ ഹരിപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മുകേഷ്, കുമാരപുരം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ മധു, എ.ഐ.എസ്.എഫ് മുൻ ജില്ലാ വൈസ് പ്രസിഡന്റും ടി.കെ.എം.എം കോളേജ് യു.യു.സി ആയിരുന്ന സച്ചിൻ കുമാർ, എ.ഐ.വൈ.എഫ് കുമാരപുരം മേഖല കമ്മിറ്റി അംഗം കലൂജ്.വൈ, എ.ഐ.എസ്.എഫ് മുൻ ഹരിപ്പാട് മണ്ഡലം കമ്മിറ്റി അംഗം അഭിജിത് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വസതിയിലെത്തിയാണ് അഞ്ച് നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രമേശ് ചെന്നിത്തല ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.ഐയിലെ ഗ്രൂപ്പിസവും അഴിമതിയും കാരണമാണ് പാർട്ടി വിട്ടതെന്ന് നേതാക്കൾ പറഞ്ഞു.