കുട്ടനാട് : കൊവിഡ് ബാധിച്ചു മരിച്ച ശാഖാംഗത്തിന് ശാഖയുടെ ശ്മശാനത്തിൽ ചിതയൊരുങ്ങി. എസ്.എൻ.ഡി.പി യോഗം 21ാം നമ്പർ ശാഖയിലെ ശ്മശാനത്തിലാണ് കാഞ്ഞിരവേലി വീട്ടിൽ ബേബിച്ചന്റെ (52) സംസ്കാരം ഇന്നലെ നടന്നത്. ഒക്ടോബർ 10 ന് കാണാതായ ബേബിച്ചനെ പിന്നീട് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു തുടർന്ന് ഇന്നലെ ശാഖാ യോഗം പ്രസിഡൻ് കെ.ഡി.രമേശന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ബേബിച്ചന്റെ ശവസംസ്ക്കാര ചടങ്ങ് കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു. കൊവിഡ് മരിച്ചവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് പലേടത്തും തർക്കങ്ങൾ ഉണ്ടാകുമ്പോഴാണ് ശാഖാ ഭാരവാഹികൾ മാതൃകാപരമായ തീരുമാനം കൈക്കൊണ്ടത്.