ആലപ്പുഴ: കൊവിഡ് ബാധിച്ചതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പാലസ് വാർഡ് പടിപ്പുരയ്ക്കൽ ജമാൽ (50) മരിച്ചു. ഈ മാസം ഒന്നാം തീയതി സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരിക്കേ മൂന്നാം തിയതി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയായിരുന്നു അന്ത്യം. മൃതദേഹം കിഴക്കേ ജുമാ മസ്ജിദിൽ കൊവിഡ് മാനദണ്ഡങ്ങളോടെ കബറടക്കി. ഭാര്യ: ഷാഹിദാ ബീവി. മകൻ : മുഹമ്മദ് റിയാസ്.