koithu

മുതുകുളം: സുഭിക്ഷ കേരളം സമഗ്ര സംയോജിത കൃഷി പദ്ധതി " യുടെ ഭാഗമായി കണ്ടല്ലൂർ 2166 നമ്പർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. ആറാട്ടുപുഴ പഞ്ചായത്ത് നാലാം വാർഡിൽ 10 ഏക്കർ സ്ഥലത്ത് നവശ്രീ, മഹാലക്ഷ്മി എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് കൃഷി ചെയ്തത്. ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്‌.സുനിൽകുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കരനെൽ കൃഷിക്ക് ആവശ്യമായ വിത്ത് ,വളം ,കീടനാശിനി എന്നിവ സൗജന്യമായിട്ടാണ് ബാങ്ക് നൽകിയത്. ആദായം പൂർണമായും തൊഴിലാളികൾക്ക് എടുക്കാം. ഓണാട്ടുകര നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കരനെൽ കൃഷിക്ക് അനുയോജ്യമായ മികച്ച വിളവ് നൽകുന്ന 'ഭാഗ്യ' നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ആർ.ഭാസ് കരബാബു, വീണാ അജയകുമാർ, വിമല,ബാങ്ക് സെക്രട്ടറി എം.യോഗി ഭാസ്,റിട്ട എ.ഡി​. എം രഹ്മാൻ, ആറാട്ടുപുഴ കൃഷി ഓഫീസർ ഐശ്വര്യ, കൃഷി അസിസ്റ്റൻ്റ് ഷെമീർ, ലാലി, അജയമ്മ, മഹാലക്ഷ്മി, സുദയമ്മ, ഷീജ എന്നിവർ പങ്കെടുത്തു.