മുതുകുളം:മുതുകുളത്ത് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ട വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു . പോസ്റ്മോട്ടത്തിന് മുന്നോടിയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മുതുകുളം തെക്ക് ദേവികയിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മയെ(66) വെളളിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഇവർ വീട്ടിൽ ഒറ്റക്കു താമസിച്ചു വരികയായിരുന്നു. എന്നാൽ, കോവിഡ് മൂലമല്ല ഇവർ മരണപ്പെട്ടത്എന്നാണ് നിഗമനം . വീഴ്ചയിൽ കഴുത്തിനേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക മൃതദേഹ പരിശോധനാ വിവരം. നിലത്തും കട്ടിലിലുമായി കമഴ്ന്നു വീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.