മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 15നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷിപത്രം 20ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.