
ചേർത്തല:മാസങ്ങളായി പ്രവർത്തിക്കാത്ത എ.ടി.എമ്മിൽ ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു.ചേർത്തല ബോയ്സ് ഹൈസ്കൂളിന് തെക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം ആണ് നാലുമാസമായി പ്രവർത്തന രഹിതമായിട്ടുള്ളത്. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു റീത്ത് വച്ച് പ്രതിഷേധം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമരം നിയോജക മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷാജി കരുവായിൽ, ടൗൺ കമ്മിറ്റിയംഗം ജീമോൻ എന്നിവർ സംസാരിച്ചു യോഗത്തിന് സംഘടനാ സെക്രട്ടറി സോമൻ മുട്ടത്തിപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് ജയൻ ശാന്തി നന്ദിയും പറഞ്ഞു.