വള്ളികുന്നം: വീരമൃത്യു വരിച്ച ധീരജവാൻ വള്ളികുന്നം വാളാച്ചാൽ കണ്ണങ്കര ശ്രീ ബി ശ്രീകുമാറിന്റെ 17-ാം സ്മൃതി ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ അഡ്വ എൻ എസ് ശ്രീകുമാർ, എൻ മോഹൻകുമാർ, എസ് ശിബിൻരാജ്, കെ വി അഭിലാഷ് കുമാർ, എൻ ആനന്ദൻ, ഇക്ബാൽ, എസ് എസ് അഭിലാഷ് കുമാർ, ശ്രീകുമാറിന്റെ പിതാവ് ബാലകൃഷ്ണൻ, മാതാവ് വിജയമ്മ, ശ്രീകുമാരി, ബാബു തുടങ്ങിയവർ പങ്കെടുത്തു.