കറ്റാനം: പള്ളിക്കൽ ഗവ.മോഡൽ യു പി എ സിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.യു.പ്രതിഭ എം. എൽ എ നിർവഹിച്ചു. എം.എൽ. എ യുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നി​ർമി​ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എസ്. ജ്യോതികുമാർ, നികേഷ് തമ്പി, ആർ.ഷൈലജ, ജി.രമേശ് കുമാർ, നിഷ.കെ.സാം, സി.ദിവാകരൻ, പി.ടി. എ പ്രസിഡന്റ് ജേക്കബ്, രവി സിത്താര, ഡോ.പത്മകുമാർ, ഹെഡ്മാസ്റ്റർ രഘുനാഥ കുറുപ്പ് , എ.എം.ഹാഷിർ , കോശി അലക്സ്, സിബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.