
ചേർത്തല:മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി സ്‌കൂളിൽ എന്റെ കേരളം ഹൈടെക് ആയി 'പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ ക്ലാസിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ നിർവഹിച്ചു.സി.ബി. ഷാജികുമാർ,ഡി.സതീശൻ,സിന്ധു രാജീവ്,ദീപ അജിത് കുമാർ,അജിത, ഹെഡ്മിസ്ട്രസ് പി.വിമല, പി.ടി.എ പ്രസിഡന്റ് എം.പി.അജിത് കുമാർ എന്നിവർ സംസാരിച്ചു.