kpcc

ഹരിപ്പാട് : പിണറായി വിജയന്റെ ഭരണം പോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സി.പി.എം പ്രവർത്തകരാണെന്ന് കെ പി സി സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻ തമ്പി പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവാറ്റയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുവായിരുന്നു.അദ്ദേഹം. മന്ത്രിമാരും മക്കളും ചേർന്നുള്ള കോക്കസ് ആണ് സർക്കാരിന്റെ ഗുണഭോക്താക്കൾ. സാധാരണ സി.പി.എം പ്രവർത്തകർക്ക് കാഴ്ചക്കാരുടെ റോൾ മാത്രമേയുള്ളൂവെന്നും ത്രിവിക്രമൻ തമ്പി പറഞ്ഞു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം.ആർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ കെ സുരേന്ദ്രനാഥ്‌, മോഹനൻപിള്ള, സണ്ണി ജോർജ്, ഷജിത് ഷാജി, പ്രതീപ്‌ കുമാർ, കെ. ആർ. രാജൻ, ജോസഫ് പരുവക്കാടൻ, രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു