s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6262 ആയി. ഇന്നലെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ ആകെ എണ്ണം 76ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വീതം വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരും രണ്ട് പേർ ആരോഗ്യ പ്രവർത്തകരുമാണ്. 459 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.19പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 534 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 15575ആയി. ഒറ്റമശേരി സ്വദേശി ഫ്രാൻസിസ്(68), നീർക്കുന്നം സ്വദേശി ഗോപി(76), വള്ളികുന്നം സ്വദേശി അജയകുമാർ(51), കോമന സ്വദേശി പുരുഷൻ(81)എന്നിവരാണ് ഇന്നലെ മരിച്ചത്.  ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 14,509  വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2196 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 323