photo

ചേർത്തല: തങ്കി റെയിൽവേ ക്രോസിന് സമീപം യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പടിഞ്ഞാറെ വട്ടക്കര വേമ്മുപറമ്പിൽ മോഹനന്റെ മകൻ വിഷ്ണു(23)ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊവിഡ് പരിശോധനയും പോസ്​റ്റു മോർട്ടവും നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.മാതാവ്: അജിമോൾ. സഹോദരി: സേതുലക്ഷ്മി.