ambala

അമ്പലപ്പുഴ: കർഷകത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് പൊന്നാകരിച്ചിറയിൽ മായ ഭവനിൽ പരേതനായ റജിമോന്റെ (കുഞ്ഞുമണി ) ഭാര്യ മായ(45)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മായയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ച മായയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചൊവ്വാഴ്ച രാത്രി എട്ടോടെ മരിച്ചു. മക്കൾ: അശ്വൻരാജ്, അദ്വൈത് രാജ്.