
ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ 11 സർക്കാർ ആയുർവേദ കേന്ദ്രങ്ങളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച പെഡസ്റ്റൽ സാനിട്ടൈസർ, ഇൻഫ്രാറെഡ് തെർമൽ സ്‌കാനർ എന്നിവയുടെ വിതരണ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, ടി.കെ.സുജാത, ഡോക്ടർമാരായ ഡോ.ശ്രീനി ആർ, ഡോ.ശ്രീജ, ഡോ.ശേഷാനാഗ്, ഡോ.സ്മിതാ എന്നിവർ പങ്കെടുത്തു.