ചാരുംമൂട് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സെയിൽസ് ഗേളിനെ റോഡിൽ വച്ച് കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
താമരക്കുളം രമ്യാഭവനം രാഹുൽ എസ്.നായരെ(33) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ചാരുംമൂട് ജംഗ്ഷന് സമീപം വച്ചായിരുന്നു സംഭവം.