കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ വെളിയനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഓട്ടോമാറ്റിക് സാനിട്ടൈസർ മെഷീൻ നൽകി.യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, വനിതാ സംഘം യൂണിയൻ ട്രഷറർ സ്വപ്ന സനിൽ, മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ, ഹെൽത്ത് സുപ്രണ്ട് സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ഹെഡ് നഴ്‌സ് ആശാലത ,നഴ്സിംഗ് അസിസ്റ്റൻ്റ് ജോസഫ് ജോസഫ്, എസ്.അനന്തു എന്നിവർ പങ്കെടുത്തു.