മാന്നാർ : പാവുക്കര വിരുപ്പിൽ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും 17 മുതൽ 26 വരെ നടക്കും. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും നവരാത്രി ചടങ്ങുകൾ നടത്തപ്പെടുന്നത്. 24 ന് വൈകിട്ട് 6 മണിക്ക് പൂജവെയ്പ്പും, 26 ന് രാവിലെ 7.30 ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. വൈകിട്ട് 3 മണിക്ക് എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷയിൽ വിജയിച്ച കരയോഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ആദരവും, അവാർഡ് വിതരണവും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.