മാവേലിക്കര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷ തൊഴിലാളി വിരുദ്ധനയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷനായി. മാവേലിക്കര കോൺഗ്രസ് ഭവനിൽ നടന്ന സത്യാഗ്രഹത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.ആർ.മുരളീധരൻ, കെ.ഗോപൻ, അഡ്വ.കുഞ്ഞുമോൾരാജു, വത്സലകുമാരി, കരിമുളയ്ക്കൽ രാമചന്ദ്രൻ, റജി വഴുവാടി, വിജയൻപിള്ള, പി.രാമചന്ദ്രൻ, അയ്യപ്പൻപിള്ള, സന്തോഷ് പണിക്കർ, എം.ജി.ദേവരാജൻ എന്നിവർ പങ്കെടുത്തു.