മാവേലിക്കര- നൂറ് വയസ്സ് പൂർത്തിയാക്കിയ സ്വാതന്ത്ര്യസമര സേനനിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ ഗംഗാധര പണിക്കരെ ഇന്ദിരാ സാംസ്‌കാരിക വേദി ആദരിച്ചു. ഇന്ദിരാ സാംസ്‌കാരിക വേദിയുടെ ഇരുപത്തി അഞ്ചാം വാർഷിക ദിനാചാരണതൊടാനുബന്ധിച്ചു നടന്ന ചടങ്ങിൽ സീനിയർ കോൺഗ്രസ്‌ നേതാവ് എൻ.വാസുദേവൻ മൊമെന്റോ നൽകി ആദരിച്ചു. സജീവൻ.ടി.ടി യോഗത്തിൽ ആദ്ധ്യഷനായി. കട്ടച്ചിറ താഹ, ഗോപാലകൃഷ്ണൻ, അൻവർ മണ്ണാറ, ശ്രീലത ടീച്ചർ എന്നിവർ സംസാരിച്ചു.