ഹരിപ്പാട്: ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 7:30ഓടെ താമല്ലക്കൽ ജംഗ്ഷന് സമീപമാണ് മരം വീണത്. ദേശീയ പാതയോരത്ത് നിന്ന മഹാഗണി മരം ദേശീയ പാതക്ക് കുറുകെ വീഴുകയായിരുന്നു.