മാവേലിക്കര: നഗരസഭ കൗൺസിലർ എം.രമേശ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ രമേഷ് കുമാർ പങ്കെടുത്തിരുന്നു. നഗരസഭ ഓഫിസ് ഇന്ന് അടച്ചിട്ടു പൂർണമായി അണുനശീകരണം നടത്തുമെന്നും നഗരസഭ അധ്യക്ഷ ലീല അഭിലാഷ് അറിയിച്ചു.