അമ്പലപ്പുഴ: ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ 74-ാമത് വാർഷിക വാരാചരണ കമ്മിറ്റി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കപ്പക്കട പി.കെ.സി സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി. വാമദേവൻ അധ്യക്ഷത വഹിച്ചു. എച്ച്.സലാം, എ.ഓമനക്കുട്ടൻ, എ.പി.ഗുരുലാൽ, ഇ.കെ. ജയൻ എന്നിവർ സംസാരിച്ചു. കെ. മോഹൻ കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി വി.എസ്. അച്യുതാനന്ദൻ, ജി. സുധാകരൻ, ആർ.നാസർ, ടി.ജെ. ആഞ്ചലോസ്, അഡ്വ.വി. മോഹൻദാസ്, എച്ച് .സലാം, എ.ഓമനക്കുട്ടൻ (രക്ഷാധികാരികൾ), ഇ.കെ. ജയൻ (പ്രസിഡന്റ്), പി.ജി.സൈറസ്, കെ.എം.ജുനൈദ്, എം. രഘു, ടി.എസ്.ജോസഫ്, വി.കെ.ബൈജു, ജയ പ്രസന്നൻ (വൈസ് പ്രസിഡന്റുമാർ), കെ. മോഹൻകുമാർ (സെക്രട്ടറി), ആർ. റജിമോൻ, പി.പി. ആന്റണി, സി.വാമദേവൻ, കെ. ജഗദീശൻ, പി.എച്ച്.ബാബു, കെ.ആനന്ദൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. സി.എച്ച്.കണാരൻ ദിനമായ 20 ന് സമരഭൂമിയിൽ പതാക ഉയർത്തും. 23ന് പുഷ്പാർച്ചന. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഈ വർഷത്തെ വാരാചരണം.