
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ നൽകിയ പരാതിയെത്തുടർന്ന് പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ധർണ കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എം.ജോസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.പ്രഭുകുമാർ, സെക്രട്ടറി ഹസൻ പൈങ്ങാമഠം, പി.ജെ.സിറിൾ, ജോൺ ബോസ്കോ, ടി.ഡി. ബാബു, മേഴ്സി ജോസി, വിശാഖ് വിജയൻ ,എൻ.ശിവദാസ് എന്നിവർ സംസാരിച്ചു.