ആലപ്പുഴ: ലോക്ക്ഡൗൺ ലംഘനത്തിന് ജില്ലയിൽ 53 കേസുകളിലായി 43 പേർ അറസ്റ്റിലായി. മാസ്ക്ക് ധരിക്കാത്തതിന് 263 പേർക്കും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1254 പേർക്കും എതിരെ നടപടിയെടുത്തു. നിരോധനാജ്ഞ ലംഘനത്തിന് 11 കേസുകളിൽ 63 പേർക്കെതിരെയും നടപടിയെടുത്തതായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.