ചേർത്തല:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം നടത്തുവാൻ ജനാധിപത്യ കർഷക സമിതി(ജെ.കെ.എസ്)സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ചെയർമാൻ ടി.ആർ.മഥൻലാൽ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.സി.ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.വയലാർ രാജേന്ദ്രൻ,പി.രാജു,കെ.പി.സുരേഷ്,ശിവരാമൻ,സീതത്തോട് മോഹനൻ,എൻ.കുട്ടിക്കൃഷ്ണൻ,പ്രകാശൻ,സുനിൽകുമാർ,ശശീന്ദ്രൻ,കെ.പീതാംബരൻ എന്നിവർ സംസാരിച്ചു.