ചേർത്തല:മുഹമ്മഅരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ, 60 വയസ് കഴിഞ്ഞ അമ്മമാർക്ക് മാസ്‌കും സാനി​റ്റെസറും പഴവും നൽകി.കരുതാം ആലപ്പുഴ കരുതാം വയോജനങ്ങളെ എന്ന ജില്ലാ ഭരണകൂടത്തിൻറെ സന്ദേശത്തിന് പിന്തുണയേകിയാണ് ആര്യക്കരയിൽ പരിപാടി സംഘടിപ്പിച്ചത്. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി മുഹമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഹമ്മ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജയന്തി ആരോഗ്യ ബോധവൽക്കരണം നടത്തി.ചടങ്ങിൽ മുഹമ്മ ജനമൈത്രി പൊലീസിലെ കെ.കെ.ജോസഫ്,കായിക അദ്ധ്യാപകൻ വി.സവിനയൻ എന്നിവർ സംസാരിച്ചു. സതീശൻ സ്വാഗതവും റഹീം ആര്യക്കര നന്ദിയും പറഞ്ഞു.