കറ്റാനം: കേരളത്തിലെ ആയിരകണക്കിന് വെറ്റില കർഷകർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെറ്റില കർഷകർ പ്രതിഷേധ നിൽപ്പ് സമരവും മുഖ്യമന്ത്രിക്ക് നിവേദനവും അയച്ചു. ഓണാട്ടുകര വെറ്റില കർഷക സമിതിയുടെ നേതൃത്വത്തിൽ കോയിക്കൽ. പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ നിൽപ് സമരം കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എൻ വാസുദേവൻ ഉദ്ഘാടനം ചെയ്തു. വെറ്റിലയും പാക്കും കൊണ്ടുള്ള മാല അണിഞ്ഞും വെറ്റിലയും പാക്കും അടങ്ങിയ കത്തുകൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൃഷിമന്ത്രിക്കും അയച്ചുമായിരുന്നു സമരം.

ഓണാട്ടുകരവെറ്റില കർഷക സമിതിപ്രസിഡന്റ് ടി.ടി സജീവൻ നേതൃത്വം നൽകി​. ജില്ലാ ജനറൽ സെക്രട്ടറി ചിറപ്പുറത്തു മുരളി, ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് ഷൈജു, നേതാക്കളായ ചന്ദ്രൻ പിള്ള, ടി. രാജൻ കോശി, ടി.മധു എന്നിവർ നേതൃത്വം നൽകി. വെറ്റില കർഷകർക്ക് പ്രത്യേക പാക്കേജ് ഏർപ്പെടുത്തുക,പെൻഷൻ അനുവദിക്കുക വിപണി സൗകര്യം ഏർപ്പെടുത്തുക,ഷേമ നിധി ഏർപ്പെടുത്തുക ,വെറ്റിലക്കു താങ്ങു വില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങി​യ നിവേദനം മുഖ്യമന്ത്രിക്ക് അയച്ചു.