മാവേലിക്കര: സബ് ട്രഷറിയിൽ വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിന് 3.25 ലക്ഷം രൂപ അനുവദിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. പെൻഷൻകാർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വിശ്രമകേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക ചിലവഴിക്കുന്നത്. ട്രെസ് ലസ് റൂഫാണ് ഉപയോഗിക്കുന്നത്. മൂന്നു കസേരകൾ വീതം ഉൾകൊള്ളുന്ന എട്ടു സെറ്റ് സ്റ്റീൽ ചെയറുകളും ഇതിനൊപ്പം ഉണ്ടാകും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഈ മാസം നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.