ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരങ്ങൾക്ക് ഐ ക്യദാർഢ്യം പ്രഖ്യാപിച്ചും , കുരുമുളക് ഉൾപ്പടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കെതിരേയും 19 ന് എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുവാൻ ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി, സി.കെ.നാണു എം.എൽ.എ, ഡോ.എ.നീലലോഹിതദാസൻ നാടാർ, ജോസ് തെറ്റയിൽ, ജമീല പ്രകാശം, അഡ്വ.ബിജിലി ജോസഫ് , അഡ്വ.വി.മുരുകദാസ്, ബെന്നി മുഞ്ഞേലി, മുഹമ്മദ് ഷാ എന്നിവർ പങ്കെടുത്തു.