ചേർത്തല:സർക്കാർ പൊതുമേഖല സ്ഥാപനമായ തിരുവിഴയിൽ പ്രവർത്തിക്കുന്ന ആട്ടോ കാസ്റ്റിൽ തീപിടിച്ചു.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഇരുമ്പ് ഉരുക്കുന്നതിനിടെ ഫർണസിൽ പടർന്ന തീ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനിടെയാണ് അണച്ചത്.ചേർത്തലയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേന വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ, ഫോം ഉപയോഗിച്ചാണ് തീയണച്ചത്.തീപിടിക്കാനുള്ള സാഹചര്യം കണ്ടെത്താനായിട്ടില്ല.നഷ്ടങ്ങൾ വിലയിരുത്തിവരുകയാണെന്ന് അധികൃതർ പറഞ്ഞു.ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി.സന്തോഷ്,സീനിയർ ഫയർ ഓഫീസർമാരായ മണിക്കുട്ടൻ,പി.ഷിബു എന്നിവർ നേതൃത്വം നൽകി.