ഹരിപ്പാട്: ദേശീയപാതയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ദേശീയപാതയിൽ ആർ.കെ ജംഗ്ഷന് സമീപം ഇന്നലെ രാത്രി 8.30 ഓടെ കായംകുളം ഭാഗത്തേക്ക് പോയ ബൈക്കും എതിർ ദിശയിൽ വന്ന ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.