photo

ചേർത്തല:സർക്കിൾ സഹകരണ യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.ചെയർമാൻ എ.എസ്.സാബു അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ ഐസക് മാടവന,ജോയിന്റ് രജിസ്ട്രാർ ബി.എസ്.പ്രവീൺദാസ്,സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കെ.രാജപ്പൻനായർ എന്നിവർ സംസാരിച്ചു.ഭരണസമിതി അംഗം എ.കെ.പ്രസന്നൻ സ്വാഗതവും അസി.രജിസ്ട്രാർ കെ.ദീപു നന്ദിയും പറഞ്ഞു.