ph

കായംകുളം: നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊലീസ് സ്റ്റേഷനു മുൻവശം ഇഞ്ചക്കൽ തോടിന് മുകളിലായി നീരൊഴുക്ക് തടസപ്പെടുത്തി ഇരുമ്പു കേഡറുകൾ ഉപയോഗിച്ച്‌ നടത്തിയിട്ടുള്ള നിർമ്മാണം എത്രയും വേഗം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. കായംകുളം പട്ടണത്തിലെ 4 വാർഡുകളിലായി 400 ഏക്കർ സ്ഥലത്തെ മനില ജലം ഒഴുകിപ്പോകുന്ന തോടാണ് ഇഞ്ചക്കൽ തോട്.

സൗത്ത് കമ്മറ്റി പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ആർ രാധേഷ് ,രാജശേഖരൻ,ബിബിൻ രാജ്,സുരേഷ് കുമാർ,ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.