g

ഹരിപ്പാട്: കുമാരകോടി പാലത്തിൽ നിന്നു പല്ലനയാറ്റിൽ ചാടിയ പത്താംക്ളാസ് വിദ്യാർത്ഥിനി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന മഠത്തിൽ സുമേഷ്- അമ്പിളി ദമ്പതികളുടെ മകൾ ഗൗരി നന്ദനയാണ് (15) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പാലത്തിലേക്ക് സൈക്കിളിൽ എത്തിയ ശേഷം ചാടുകയായിരുന്നു. സമീപ വീട്ടുകാർ ആറ്റിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് നടത്തിയ പരിശോധനയിൽ പാലത്തിൽ സൈക്കിളും ചെരിപ്പും കണ്ടു. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ 3.30ഓടെ പാലത്തിന്റെ അടിയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുറക്കാട് എസ്.എൻ.എം.എച്ച്.എസ് എസ് ലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: നന്ദു.