
അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി .എം .ജോസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്. പ്രഭുകുമാർ മുഖ്യ പ്രഭാഷണം നടത്തി .വി .ആർ. രജിത്ത്, മെക്കിൾ പി ജോൺ, ശിവദാസൻ, ദിലിപ് ,അമ്യതകുമാർ, രമേശൻ തുടങ്ങിയവർ സംസാരിച്ചു