ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം നീർക്കുന്നം - വണ്ടാനം 245 നമ്പർ ശാഖയുടെ വണ്ടാനത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ കൂമ്പാരമായി ഇട്ടിരിക്കുന്ന മെറ്റൽക്കൂനകൾ വ്യാപാരികൾക്ക് ദുരിതമുണ്ടാക്കുന്നു. ആയിരക്കണക്കിന് രൂപ ഡെപ്പോസിറ്റും, വാടകയും നൽകി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലാണ് വിവിധ സ്ഥലങ്ങളിൽ റോഡ് നിർമ്മിക്കുന്നതിനു വേണ്ടിയുള്ള മെറ്റലുകൾ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങളിലോ, കാൽനടയായോ ജനങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് കടക്കാനാവാത്ത രീതിയിലാണ് ഇവിടെ മെറ്റൽ കിടക്കുന്നത്. ഇക്കാര്യം കാട്ടി മന്ത്രി ജി.സുധാകരന് പരാതി നൽകുവാനൊരുങ്ങുകയാണ് വ്യാപാരികൾ.