ആലപ്പുഴ: സാങ്കേതിക വിദ്യാഭ്യസ വകുപ്പിന് കീഴിലുള്ള ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ട് വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിൽ 2020 - 21 അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 50 രൂപ രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 27ന് വൈകിട്ട് നാല് മണിക്കുള്ളിൽ സമർപ്പിക്കണം. ഫോൺ- 8848787214