ചേർത്തല:ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഇന്നുമുതൽ 26 വരെ നടക്കും.ഇന്ന് വൈകിട്ട് ക്ഷേത്രം മേൽശാന്തി കളവംകോടം സുധീഷ് ശാന്തി ദീപ പ്രകാശനം നടത്തും.നാളെ രാവിലെ മുതൽ എല്ലാ ദിവസവും ദേവീ ഭാഗവത പാരായണം നടക്കും.26ന് വിദ്യാരംഭം ചടങ്ങുകളോടെ നവരാത്രിക ചടങ്ങുകൾ സമാപിക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ്.സന്തോഷ്കുമാർ അറിയിച്ചു.