തുറവൂർ: കളരിക്കൽ മഹാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങി 26 ന് സമാപിക്കും. ദേവീ ഭാഗവത പാരായണം, പൂജവയ്പ്, വിദ്യാരാജഗോപാല മന്ത്രാർച്ചന, ആദ്യാക്ഷരം കുറിക്കൽ, പൂജയെടുപ്പ് ,സ്കോളർഷിപ്പ് വിതരണം എന്നിവയുണ്ടാകും.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഗോപി മുഖ്യകാർമ്മികത്വം വഹിക്കും.