ചേർത്തല : ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ചേർത്തല ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി പോസ്റ്റാഫിസിന് മുന്നിൽ നടത്തിയ ധർണ്ണ കെ. പി.സി.സി. നിർവ്വാഹക സമിതി അംഗം സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പ്രസിഡന്റ് ഷേർളി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, സി.ഡി.ശങ്കർ,ജയലക്ഷ്മി,കെ.സി.ആന്റണി, സി.എസ്.പങ്കജാക്ഷൻ, ലീനാരാജു, തങ്കമ്മ രാമകൃഷ്ണൻ, ലിസമ്മ ,എന്നിവർ പങ്കെടുത്തു.