ആലപ്പുഴ: "കരുതാം ആലപ്പുഴയെ" കൊവിഡ് പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസും, ലോ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി ദേശീയ മാനസികാരോഗ്യ നിയമത്തിന്റെ കാലിക പ്രാധാന്യം എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 3 ന് ഗൂഗിൾ മീറ്റ് വഴി സെമിനാർ സംഘടിപ്പിക്കും. ജില്ലാ കളക്ടർ എ.അലക്സാണ്ടർ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ.ബിസ്മി ഗോപാലകൃഷ്ണൻ "മാനസികാരോഗ്യ നിയമത്തിന്റെ കാലിക പ്രസക്തി" എന്ന വിഷയത്തിലും, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ സൈറു ഫിലിപ്പ് "സാമൂഹ്യ -മാനസിക ആരോഗ്യസംരക്ഷണം -കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ"എന്ന വിഷയത്തിലും മുഖ്യപ്രഭാഷണം നടത്തും. ലോ ആന്റ് ജസ്റ്റിസ് റിസർച്ച് ഫൌണ്ടേഷൻ വൈസ് പ്രസിഡന്റ്‌ ആർ.എസ്.വിശ്രുത് വിഷയാവതരണം നടത്തും.