അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിൽ സി.എഫ് .എൽ. ടി.സി പ്രവർത്തനം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ ജില്ലാ കളക്ടർക്ക് കത്തു നൽകി. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പുന്നപ്ര പോളിടെക്നിക് ഹോസ്റ്റൽ ഇതിനായി കണ്ടെത്തുകയും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിർദ്ദേശിച്ച ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.മൂന്നുനില കെട്ടിടത്തിൽ 200 കിടക്കകൾ ക്രമീകരിച്ചു..സെൻറർ സജീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാത്തതിനെതിരെ ചില രാഷ്ട്രീയ കക്ഷികൾ സമരവുമായി രംഗത്തെത്തി.