മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ നവരാത്രി പൂജയും സംഗീതോത്സവവും 17 മുതൽ 25 വരെ നടക്കും. നവരാത്രി പൂജയും ദേവീ ഭാഗവത പാരായണവും ക്ഷേത്രാങ്കണത്തിലെ നവരാത്രി മണ്ഡപത്തിൽ നടത്തും. നവരാത്രി സംഗീതോത്സവം 17ന് വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 7വരെ പ്രഭാഷണം, നൃത്ത നൃത്ത്യങ്ങൾ എന്നിവയും 7 മുതൽ സംഗീത സദസ്സുകളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഗീതസദസ്സ്, നൃത്തോത്സവം, പ്രഭാഷണങ്ങൾ എന്നിവ ഒദ്യോഗിക ഫെയ്സ് ബുക്ക്, യുട്യൂബ് പേജുകളിൽ ലൈവായി അവതരിപ്പിക്കും. സംഗീതാരാധന 25ന് ഓൺലൈനിൽ ലൈവായി നടത്തും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
നവരാത്രി മണ്ഡപത്തിലെ പൂജവെയ്പ് ദുർഗ്ഗാഷ്ടമി ദിനമായ 23ന് വൈകിട്ട് 4നും പൂജയെടുപ്പ്, വിദ്യാരംഭം എന്നീ ചടങ്ങുകൾ വിജയദശമി ദിനമായ 26ന് രാവിലെ 7 മുതലും നടത്തും. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നവരാത്രി മണ്ഡപത്തിലെ വിദ്യാരംഭം ചടങ്ങുകൾ . ഇതിന് മുൻകൂട്ടി കൺവൻഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ എല്ലാ വർഷവും നൽകുന്ന വിദ്യാഭ്യാസ, ആരോഗ്യ, ധനസഹായ വിതരണം വിജയദശമി ദിനത്തിൽ രാവിലെ 9ന് കൺവൻഷൻ ഓഫീസിൽ വെച്ച് നടക്കും.