ആലപ്പുഴ: ബ്രാഹ്മണ സമൂഹ മഠത്തിൽ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിയിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബൊമ്മക്കൊലു തയാറായി. ഇന്നലെ വൈകിട്ട് 5 മണിക്ക് കുംഭംവച്ച് ബൊമ്മക്കൊലു ഒരുക്കി. ഇന്ന് മുതൽ 25 വരെ വൈകുന്നേരം ലളിത സഹസ്രനാമ പാരായണം നടക്കും. താംബൂല വിതരണവും ഉണ്ടായിരിക്കും. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ആചാരപ്പെരുമയോടെ ലളിതമായാണ് ചടങ്ങുകൾ നടത്തുക.